Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribal LP School

Idukki

അ​റി​വി​ന്‍റെ ശ​ബ്ദ​മാ​യി റേ​ഡി​യോ കാ​ഞ്ചി​യാ​ർ; ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ തു​ട​ക്കം

ക​ട്ട​പ്പ​ന: കു​ട്ടി​ക​ളി​ലെ ആ​ശ​യ​വി​നി​മ​യ​ശേ​ഷി, ഭാ​ഷാ​പ​രി​ജ്ഞാ​നം, ആ​ത്മ​വി​ശ്വാ​സം, സ​ർ​ഗാ​ത്മ​ക​ത, നേ​തൃ​ത്വ​പാ​ട​വം എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ഞ്ചി​യാ​ർ ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ റേ​ഡി​യോ കാ​ഞ്ചി​യാ​ർ എ​ന്ന സ്കൂ​ൾ റേ​ഡി​യോ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. ആ​കാ​ശ​വാ​ണി ദേ​വി​കു​ളം നി​ല​യ​ത്തി​ലെ റേ​ഡി​യോ അ​നൗ​ൺ​സ​റും ശാ​ന്ത​മ്പാ​റ ഗ​വ. കോ​ള​ജ് മ​ല​യാ​ളം വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​സി.​എ​സ്. അ​നി​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ത​ന്നെ​യാ​ണ് റേ​ഡി​യോ​യു​ടെ അ​വ​താ​ര​ക​രും വാ​ർ​ത്താ​വാ​യ​ന​ക്കാ​രും. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ഉ​ച്ച​ഭ​ക്ഷ​ണ വേ​ള​യി​ൽ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​ക​ളി​ലൂ​ടെ സ്കൂ​ൾ വാ​ർ​ത്ത​ക​ൾ, പൊ​തു​വാ​ർ​ത്ത​ക​ൾ, പൊ​തു​വി​ജ്ഞാ​ന വി​വ​ര​ങ്ങ​ൾ, പ​രി​സ്ഥി​തി-​ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ, ക​വി​ത​ക​ൾ, പ്ര​സം​ഗ​ങ്ങ​ൾ, ചി​ന്ത​ക​ൾ, പു​സ്ത​ക​പ​രി​ച​യം, ക്വി​സ്, അ​ഭി​മു​ഖ​ങ്ങ​ൾ, ദി​നാ​ച​ര​ണ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ക്കും. ഓ​രോ വി​ദ്യാ​ർ​ഥി​ക്കും മൈ​ക്കി​ന് മു​ന്നി​ലെ​ത്തി സ്വ​ന്തം ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​വും ഇ​തി​ലൂ​ടെ റേ​ഡി​യോ കാ​ഞ്ചി​യാ​ർ ഒ​രു​ക്കു​ന്നു.

റേ​ഡി​യോ​യു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ൾ, അ​വ​ത​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, ശു​ദ്ധ​മാ​യ ഉ​ച്ചാ​ര​ണം, ശ​ബ്ദ​നി​യ​ന്ത്ര​ണം, വാ​ർ​ത്ത ത​യാ​റാ​ക്കു​ന്ന രീ​തി എ​ന്നി​വ കു​ട്ടി​ക​ളു​മാ​യി ഡോ. ​സി​എ​സ്. അ​നി​ല പ​ങ്കു​വ​യ്ക്കു​ക​യും കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്‌​തു. കു​ട്ടി​ക​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് സ്കൂ​ൾ റേ​ഡി​യോ പോ​ലു​ള്ള വേ​ദി​ക​ൾ ആ​ശ​യ​വി​നി​മ​യ​ശേ​ഷി​യും ആ​ത്മ​വി​ശ്വാ​സ​വും വ​ർ​ധി​പ്പി​ക്കു​ന്ന മി​ക​ച്ച പ​ഠ​ന​വേ​ദി​യാ​ണെ​ന്ന് ഡോ. ​അ​നി​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.
റേ​ഡി​യോ അ​വ​ത​ര​ണം, വാ​ർ​ത്താ​വാ​യ​ന, ശ​ബ്ദ​നി​യ​ന്ത്ര​ണം, ഉ​ച്ചാ​ര​ണ​ശു​ദ്ധി, അ​ഭി​മു​ഖ അ​വ​ത​ര​ണം, സ്‌​ക്രി​പ്റ്റ് ത​യ്യാ​റാ​ക്ക​ൽ, മൈ​ക്ക് കൈ​കാ​ര്യം ചെ​യ്യ​ൽ എ​ന്നി​വ​യി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കി കു​ട്ടി​ക​ളു​ടെ അ​വ​ത​ര​ണ​ശേ​ഷി കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യാ​ണ് റേ​ഡി​യോ പ​രി​പാ​ടി​ക​ൾ കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്ന​ത്. തു​ട​ർ​ന്ന് ഡി​ജി​റ്റ​ൽ, സാ​മൂ​ഹ്യ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​രി​പാ​ടി​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന വി​ധ​ത്തി​ൽ പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​മെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന നൂ​ത​ന വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് റേ​ഡി​യോ കാ​ഞ്ചി​യാ​ർ ആ​രം​ഭി​ച്ച​തെ​ന്നും പ്ര​ധാ​നാ​ധ്യാ​പി​ക ലി​ൻ​സി ജോ​ർ​ജ് പ​റ​ഞ്ഞു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ൽ​ബി​ൻ ജോ​ർ​ജ്, അ​ദ്ധ്യാ​പ​ക​രാ​യ ജി​യോ സെ​ബാ​സ്റ്റ്യ​ൻ, ജി​ബി​യ ജ​യിം​സ്, വി​ഷ്ണു ഗോ​പാ​ല​ൻ, അ​മ​ലു മാ​ത്യു, അ​നു​ഷ ഷാ​ജി എ​ന​നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളാ​യ വി.​എ​സ്. ആ​ദി​ത്യ​ൻ, നി​ള ര​തീ​ഷ്, അ​നി​രു​ദ്ധ് അ​നി​ഷ്, പി.​എ. റി​ഥു​ൽ ദേ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .

Latest News

Corehub Up